ഞാന്‍ ഇപ്പം ഒരു തിരക്കഥാ എഴുതുവാ...
തിരക്കഥാ രചന .. എഴുത്ത്.. എന്ന് പറയുമ്പം... അത്ര വല്ല്യ ബോണ്ട സംഭവം ഒന്നും അല്ല..
നമ്മുടെ കോഴ്സിന്റെ...ഭാഗമായുള്ള.. ഫൈനല്‍ ഡിപ്ലോമ ഫില്മിന്റെ തിരക്കഥ...
തിരക്കഥയെ പറ്റി പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ വരുന്ന സംഭവം...
പണ്ട് .. ചേതനയില്‍ നടന്ന ഒരു ചലച്ചിത്ര ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി..
എന്തോന്ന് ക്യാമ്പ് .. ??
അത്യാവശ്യം സിനിമയൊക്കെ എനിക്കറിയാം..
ജനിച്ചപ്പോ തുടങ്ങിയ പടം കാണലാ... ഒറ്റ റിലീസ് പടം വിടാറില്ല.. !!!
പ്രാക്ടിക്കല്‍ സൈഡ്.. നല്ല ഒരു ക്യാമറ മാന്‍ വിചാരിച്ചാല്‍ കുറെ ഓക്കേ ആവും..
ഇനി ജസ്റ്റ് കുറച്ചു തിയറി കൂടി ആയാല്‍ ...ഓക്കേ ....
അങ്ങനെ.. കുറെ ലോട്ട് ലൊടുക്കു വിചാരങ്ങളും..പിന്നെ.. തല്ക്കാലം ...മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന... പ്രഗല്‍ഭരായ
ചലച്ചിത്ര പ്രവര്‍ത്തകരുടെ ...ക്ലാസ്സ് കേട്ട്..
കിട്ടിയ ചാന്‍സില്‍.. ചുളുവില്‍ സിനിമാക്കാരന്‍ ആകാം..
എന്ന് കരുതി പോയതാ ഞാന്‍..
ക്യാമ്പില്‍ പങ്കെടുത്തതോടെ.. കുറെ കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചു..
ആവേശം ഇരട്ടിച്ചു.. ഉണ്ടായിരുന്ന കുറെ.. തെറ്റിദ്ധാരണകള്‍ ഒക്കെ മാറി..
അപ്പോഴാ വിവരം കൂടിയ ഒരുത്തന്‍.. "സാര്‍ എനിക്കൊരു ചോദ്യം.. "
അവര്‍ ചോദിക്കാന്‍ പറഞ്ഞു..
ചോദ്യം തുടങ്ങി..
"മലയാള സിനിമയുടെ പ്രതിസന്ധി നല്ല എഴുത്തുകാര്‍ ഇല്ലാത്തതാണ് ...
എന്റെ കയ്യില്‍ ഒരു കഥ ഉണ്ട്.. സൂപ്പര്‍ ഹിറ്റ് ആവും..
പക്ഷെ എന്റെ കഥ കേള്‍ക്കാനോ.. അവസരം തരാനോ ആരും തയ്യാറല്ല..
ഇങ്ങനെ ഉള്ള ഒരാള്‍ക്ക്.. എങ്ങനെ സിനിമയില്‍ ചാന്‍സ് കിട്ടും ..
എങ്ങനെ പ്രതിസന്ധി മാറും ? "
അതിനു ഉത്തരം..ഇങ്ങനെ വന്നു
"പ്രതിസന്ധി.. അതൊക്കെ ചുമ്മാ പറയുന്നതാ..
അതവിടെ നില്‍ക്കട്ടെ ...
കഥയുണ്ട്.. കഥയുണ്ട് .. എന്ന് പറഞ്ഞു നടക്കാതെ..
എന്ത് കൊണ്ട് നിങ്ങള്‍ക്കത് തിരക്കഥ ആക്കിക്കൂടാ ?"
ലവന്‍ വീണ്ടും.. "തിരക്കഥ എഴുതി തന്നാല്‍ .. ?"
തന്നാല്‍ ... ഏ... തന്നാല്‍..??? തന്നാല്‍. ???
തന്നാല്‍ .. തന്നാല്‍... എന്നൊക്കെ ചാടിക്കേറി പറയാന്‍ ...
ഇത് അത്ര ഈസി ആണോ ഈ പണി.. ?? ആ.. എനിക്കറിയത്തില്ല.. !!!
എന്തായാലും.. എന്നെ തിരക്കഥ എഴുതാന്‍ പഠിപ്പിച്ച..
എല്ലാ ഗുരുക്കന്മാര്‍ക്കും.. എന്റെ പ്രണാമം..


